Skip to main content

പരിശീലനപരിപാടി 

 

കൊച്ചി: കേരളത്തില്‍ നടക്കുന്ന പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍  തമിഴ്‌നാടില്‍ നിന്നെത്തിയ പതിനെട്ടംഗ സംഘത്തിന്  എറണാകുളം ജില്ലയില്‍ പരിശീലനം നല്‍കി. ജൂണ്‍ 25 മുതല്‍ ആരംഭിച്ച പരിശീലനം സമാപിച്ചു. 

ജില്ലയില്‍ നടപ്പിലാക്കിവരുന്ന പാലീയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്‍ണ്ട് മനസിലാക്കാനുള്ള അവസരം പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ആലുവ, മരട്, ഫോര്‍ട്ട് കൊച്ചി, കുമ്പളിങ്ങി, പള്ളുരുത്തി തുടങ്ങിയവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളുമായി ചേര്‍ന്ന് ഹോം കെയര്‍ പരിപാടിയിലും ഇവര്‍ പങ്കാളികളായി.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പരിശീലനം നേടിയവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍. വിദ്യ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ മാത്യൂസ് നമ്പേലി എന്നിവര്‍ സംസാരിച്ചു. 

തമിഴ്‌നാടില്‍ പാലീയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സംഘം പരിശീലനത്തിനെത്തിയത്. ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ജില്ലയില്‍ നടപ്പിലാക്കുന്ന പാലീയേറ്റീവ് കെയര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലീയേറ്റീവ് കെയര്‍ യൂണിറ്റാണ്. വിവിധ പരിശീലനപരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നുണ്‍ണ്ട്.

തമിഴ്‌നാടില്‍ പാലീയേറ്റീവ് കെയര്‍ പരിപാടി ആരംഭിക്കുന്നതിനായി കൂടുതല്‍ പരിശീലനം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്‍ണ്ട്. ഈ പരിശീലനപരിപാടിയുടെ തുടര്‍ച്ചയായി നൂറോളം നേഴ്‌സുമാര്‍ക്ക് കൂടി പാലീയേറ്റീവ് കെയര്‍ പരിശീലനം നല്‍കണമെന്നും സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

date