Skip to main content

പുകയില വിരുദ്ധ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: പുകയില വിരുദ്ധ ബോധവത്കരണപരിപാടിയുടെ ഭാഗമായി തേവരയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം, തേവര ജിആര്‍എഫ്ടിവി എച്ച്എസ്എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ലജിത് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ആര്‍. വിദ്യ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ജി. മഞ്ജു, ഹെഡ്മിസ്ട്രസ് പി.ബി. ഷാമി എന്നിവര്‍ സംസാരിച്ചു. അഡ്വ. ചാര്‍ളി പോള്‍ ക്ലാസെടുത്തു. പുകയിലയും മറ്റ് ലഹരിവസ്തുക്കളും തലച്ചോറിലും മറ്റ് ശരീരഭാഗങ്ങളിലും വരുത്തുന്ന രോഗാവസ്ഥകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള ചാര്‍ട്ടുകളും വീഡിയോയും പ്രദര്‍ശിപ്പിച്ചു. 

date