Post Category
ബഷീർ അനുസ്മരണം; ചിത്രപ്രദർശനം നടത്തി
ആലപ്പുഴ: മലയാളത്തിന്റെ പ്രിയകഥാകരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരിച്ച് കളക്ടറേറ്റിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പും കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലും സഹകരിച്ചാണ് ഉച്ചയ്ക്കുള്ള ഇടവേളയിൽ ശബ്ദങ്ങൾ പ്രദർശിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി വകുപ്പ് നിർമിച്ച ഡോക്യൂമെന്റിയാണ് ശബ്ദങ്ങൾ. അദ്ദേഹത്തിന്റെ ചരമദിനമായിരുന്നു ഇന്നലെ കളക്ടറേറ്റിൽ അനുസ്മരണവും നടന്നു.
(പി.എൻ.എ. 1566/2018)
date
- Log in to post comments