Skip to main content

നാടൻപാട്ട് കലാജാഥയും വികസന വീഡിയോയും മാർച്ച് 30 മുതൽ

രണ്ടാം പിണറായി വിജയൻ സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാർച്ച് 30, 31, ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ ജില്ലയിൽ നാടൻപാട്ട് കലാജാഥയും വികസന വീഡിയോ പ്രചരണവും പര്യടനം നടത്തുന്നു. മാർച്ച് 30ന് ബുധനാഴ്ച ഉച്ച രണ്ട് മണിക്ക് കരിവെള്ളൂർ ടൗണിൽനിന്ന് ആരംഭിക്കും. ഉച്ചക്ക് 3.30 പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ്, വൈകീട്ട് അഞ്ച് മണി പിലാത്തറ ബസ്സ്റ്റാൻഡ്. വൈകീട്ട് 6.30ന് പഴയങ്ങാടി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപനം. വിവിധ ജനപ്രതിനിധികൾ കലാജാഥയ്ക്ക് ആശംസയുമായെത്തും.
മാർച്ച് 31 വ്യാഴം ഉച്ചക്ക് 1.30ന് കണ്ണൂർ കലക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിക്കും. ഉച്ചക്ക് 3.15 പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരം, വൈകീട്ട് 4.45 ബക്കളം. വൈകീട്ട് 6.15ന് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ സമാപനം.
ഏപ്രിൽ രണ്ട് ശനി ഉച്ചക്ക് 2 മണി ചൊക്ലി ടൗണിൽനിന്ന് ആരംഭിക്കും. ഉച്ചക്ക് 3.30 പിണറായി പഞ്ചായത്ത് , വൈകീട്ട് 5 മണി എരഞ്ഞോളി. വൈകീട്ട് 6.30 കണ്ണൂർ കെഎസ് ആർടിസി പരിസരത്ത് സമാപനം.
ഏപ്രിൽ 3 ഞായർ കണ്ണൂർ പോലീസ് മൈതാനത്തെ എക്‌സിബിഷൻ വേദിയിൽ വൈകീട്ട് നാല് മണി മുതലാണ് നാടൻപാട്ട് അവതരണവും വീഡിയോ പ്രദർശനവും നടക്കുക

date