Skip to main content

പോർക്കുളത്തെ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഇനി  ഇലക്ട്രിക് ഓട്ടോയും 

പോർക്കുളം പഞ്ചായത്തിലെ  ഹരിതകർമ്മസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഇനി ഇലക്ട്രിക് ഓട്ടോയും. സേനാംഗങ്ങളുടെ ചിരകാല സ്വപ്നമായ ഇലക്ട്രിക് ഓട്ടോ യാഥാർത്ഥ്യമാക്കാൻ പഞ്ചായത്ത് ഫണ്ടിൽ നിന്നും 4, 20,00 രൂപയാണ് വിനിയോഗിച്ചത്. ഇനി വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ സെന്ററിലേക്ക് എത്തിക്കാൻ ഹരിത കർമ്മസേനയ്ക്ക് നിഷ്പ്രയാസം സാധിക്കും. ഇലക്ട്രിക് ഓട്ടോയുടെ താക്കോൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൈമാറൽ ചടങ്ങ് ജില്ല പഞ്ചായത്തംഗം പത്മം വേണുഗോപാൽ നിർവ്വഹിച്ചു. ഇതോടൊപ്പം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനം കേരള കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി.കെ വാസുവും നിർവ്വഹിച്ചു. 3,65,000 രൂപ വിനിയോഗിച്ച് രണ്ട് മാസം കൊണ്ടാണ്  ഓഫീസ് റൂമിന്റെ നവീകരണം പൂർത്തീകരിച്ചത്. പോർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിഷ ശശി, ബിജു കോലാടി,  ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുബാലൻ,   സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജ്യോതിസ്,  അഖില മുഖേഷ്,  പി.സി. കുഞ്ഞൻ, തുടങ്ങിയവർ പങ്കെടുത്തു.

date