വായനാ പക്ഷാചരണത്തിന് നാളെ സമാപനം
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന വായനാ പക്ഷാചരണ പരിപാടികള്‍ നാളെ (ജൂലൈ 7) സമാപിക്കും. വാഴൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11 ന് നടക്കുന്ന സമാപന പരിപാടികളുടെ ഉദ്ഘാടനം ഡോ.എന്‍.ജയരാജ് നിര്‍വ്വഹിക്കും. വാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌ക്കലാദേവി അധ്യക്ഷത വഹിക്കും. പ്രശസ്ത കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൗണ്‍സില്‍ ആദ്യ സെക്രട്ടറി അന്തരിച്ച ഐ.വി ദാസിനെ ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ.ആര്‍.ചന്ദ്രമോഹന്‍ അനുസ്മരിക്കും. ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ചങ്ങമ്പുഴയുടെ കഥകള്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ പ്രകാശനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.കെ.കരുണാകരന്‍ പുസ്തകം ഏറ്റുവാങ്ങും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ഗ്രാമ പഞ്ചായത്തംഗം വി.എന്‍ മനോജ്, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ ഇ.എന്‍.വാസു, ജയിംസ് വര്‍ഗ്ഗീസ്, ബിജു വര്‍ഗ്ഗീസ്, അനില്‍വേഗ (ഡോണ്‍ ബുക്‌സ്) എന്നിവര്‍ സംസാരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി പൊന്‍കുന്നം സെയ്ത് സ്വാഗതവും പി.ആര്‍.ഡി അസി. എഡിറ്റര്‍ കെ. ബി ശ്രീകല നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-1364/18)
- Log in to post comments