Post Category
ഉദ്യോഗസ്ഥര്‍ക്ക് നിയമ ബോധവത്കരണ ക്ലാസ്
കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അവബോധമുണ്ടാക്കുന്നതിന് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ജൂലൈ ഏഴിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ബോധവത്കരണ ക്ലാസ് നടത്തും. 'വിശ്വാസ്' ന്റെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന ക്ലാസ് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്യും. ലോ ഓഫീസര്‍ ജ്യോതി, ഗവ. പ്ലീഡര്‍ വിനോദ് കയനാട്ട്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഇ.ലത, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് എന്നിവര്‍ ക്ലാസെടുക്കും. ഓരോ ഓഫീസില്‍ നിന്നും രണ്ട് പേര് വീതം പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ക്ലാസുകള്‍ കൂടാതെ ഓഫീസുകളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്കിയാലും ചര്‍ച്ച ചെയ്യും.
date
- Log in to post comments