Skip to main content

പാലിയേറ്റീവ് കെയര്‍ പദ്ധതി: വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    2022-23 സാമ്പത്തിക വര്‍ഷത്തില്‍ തൃപ്പൂണിത്തുറ നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി സാന്ത്വന പരിചരണം ആവശ്യമുളള രോഗികളെ ആഴ്ചയില്‍ ആറു ദിവസം രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ വീടുകളിലെത്തി പരിചരിക്കുന്നതിനുളള ഹോംകെയര്‍  ടീമിന് യാത്ര ചെയ്യുന്നതിനായും കൂടാതെ ആംബുലന്‍സായും ഉപയോഗിക്കുന്നതിന് ഒമ്‌നിവാന്‍/ഇക്കോ വാഹനം ഡ്രൈവര്‍ സഹിതം ലഭ്യമാക്കുന്നതിന് ദിവസ കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സിയായി ഓടിക്കുന്നവരില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി  ഏപ്രില്‍ 11-ന് ഉച്ചയ്ക്ക് ഒന്നു വരെ.

date