Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്

സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനത്ത് അര്‍ഹരായ ഭിന്നശേഷി ക്ഷേമനിധി അംഗങ്ങളില്‍ 179 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഭിന്നശേഷിക്കാരായ 18 ഭാഗ്യക്കുറി തൊഴിലാളികള്‍ക്ക് സ്‌കൂട്ടര്‍ നല്‍കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഇന്ന് (ജൂലൈ 5) വൈകീട്ട് 3.30 ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സ്‌കൂട്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അധ്യക്ഷത വഹിക്കും. 
 

date