വാർഷിക പദ്ധതി നിർവഹണത്തിൽ മിന്നും പ്രകടനവുമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മരട് മുനിസിപ്പാലിറ്റി സംസ്ഥാനതലത്തിൽ രണ്ടാമത്
2021 -22 വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ. ജില്ലയിലെ 22 ഗ്രാമപഞ്ചായത്തുകളും 9 ബ്ലോക്ക് പഞ്ചായത്തുകളും 4 നഗരസഭകളും 100% പദ്ധതിച്ചെലവ് കൈവരിച്ചു.
ഇലഞ്ഞി (111.56%), മാറാടി (110.69%), കുഴുപ്പിള്ളി (108.9%), വടവുകോട് - പുത്തൻകുരിശ് ( 108.05%), കുന്നുകര( 108.27% ), കുമ്പളം ( 107.59%), ആമ്പല്ലൂർ( 107.29%), കല്ലൂർക്കാട് ( 106.94%), എടക്കാട്ടുവയൽ (106.5% ), വരാപ്പുഴ ( 106.13%), നെല്ലിക്കുഴി (104.36%), പൈങ്ങോട്ടൂർ (104.28% ), പാലക്കുഴ (103.55%), കാഞ്ഞൂർ (103.07 %), മഞ്ഞപ്ര (102.92 %), പല്ലാരിമംഗലം (102.61 %), രായമംഗലം (101.99%), പിണ്ടിമന(100.5%), കുമ്പളങ്ങി (100.38%), മുളന്തുരുത്തി (100.37%), മണീട് (100%), തിരുമാറാടി (100%) എന്നീ ഗ്രാമ പഞ്ചായത്തുകളും , ഇടപ്പള്ളി (108.23%), പള്ളുരുത്തി (106.53%), മുളന്തുരുത്തി (105.25%), മൂവാറ്റുപുഴ (104.72%), കൂവപ്പടി (103.05%), പാറക്കടവ് (102.98%), ആലങ്ങാട് (102.00%) പാമ്പാക്കുട (101.45%), വൈപ്പിൻ (100.49%), എന്നീ ബ്ലോക്ക് പഞ്ചായത്തുകളും , മരട് (111.13%), കോതമംഗലം (104.87%), മൂവാറ്റുപുഴ (101.57%), അങ്കമാലി (100.00%) എന്നീ നഗരസഭകളും ജില്ലയിൽ 100 ശതമാനം പദ്ധതി ചെലവ് കൈവരിച്ചു.
മരട് മുനിസിപ്പാലിറ്റി (111.13%) സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇടപ്പള്ളി ബ്ലോക്കിനാണ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം. കോർപ്പറേഷനുകളിൽ 87.81% ചെലവ് കൈവരിച്ച് കൊച്ചി കോർപറേഷനും മൂന്നാം സ്ഥാനത്തുണ്ട്. 86.37% പദ്ധതി ചെലവ് നേടിയ എറണാകുളം ജില്ലാ പഞ്ചായത്ത്, സംസ്ഥാനതലത്തിൽ ആറാമതും നിൽക്കുന്നു.
ജില്ലയുടെ ആകെ പദ്ധതി അടങ്കലായ 585.63 കോടി രൂപയിൽ 495.48 കോടി ചെലവഴിച്ചു (84.61 %). പൊതുവിഭാഗം വികസന ഫണ്ട് 94.46%, എസ്.സി.പി വിഹിതം 86.58% ഉം ടി.എസ്.പി വിഹിതം 50.39 ശതമാനവുമാണ് ചെലവിട്ടത്.
- Log in to post comments