ജില്ലാതല റവന്യൂ കലോത്സവം ഏപ്രിൽ 26, 27 തീയതികളിൽ
എറണാകുളം ജില്ലാതല റവന്യൂ കലോത്സവം ഈ മാസം 26, 27 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ നടക്കും. റവന്യൂ-അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും.
ഭരതനാട്യം മോഹിനിയാട്ടം, കഥാപ്രസംഗം, മിമിക്രി, മൂകാഭിനയം തുടങ്ങി 26 ഇന കലാമത്സരങ്ങൾ ടൗൺ ഹാളിൽ അരങ്ങേറും. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങി 12 ഇന കായിക മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലും നടക്കും.
ടൗൺഹാളിൽ നടക്കുന്ന സ്റ്റേജിന പരിപാടികൾക്ക് മുൻപായി ഏപ്രിൽ 15ന് ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കവിതാ രചന, കഥാ രചന, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങൾ നടക്കും. അടുത്ത മാസം തൃശൂരിലാണ് സംസ്ഥാനതല റവന്യൂ കലോത്സവം നടക്കുക.
കലോത്സവത്തോടനുബന്ധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.
മന്ത്രി, എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, മേയർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജില്ലാതല കമ്മിറ്റിക്കാണ് കലോത്സവത്തിന്റെ മേൽനോട്ടച്ചുമതല.
- Log in to post comments