ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന്റെ കീഴിലുളള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്ത ഭട•ാരുടെ ആശ്രിതരായ പെണ്‍മക്കളില്‍ നിന്ന് അപക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയരക്ടറുടെ വെബ്‌സൈറ്റായ ംംം.റവ.െസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. അപേക്ഷയുടെ പകര്‍പ്പും, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റും വിമുക്ത ഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ജൂലൈ 16 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. ഒറിജിനല്‍ അപേക്ഷയും, പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുളള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരിട്ട് അയക്കണം.
- Log in to post comments