എഡ്യുകെയര്‍-സമഗ്ര വിദ്യാഭ്യാസ പദ്ധതി ; മികച്ച പൊതു വിദ്യാലയങ്ങളെ ആദരിക്കും
അക്കാദമിക രംഗത്ത് സംസ്ഥാനത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതിന്റെ പ്രോത്സാഹനമായി ജില്ലാ പഞ്ചായത്ത് ജൂലൈ 6 ന് വിദ്യാലയങ്ങളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന എഡ്യുകെയര്‍ -സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പരിപാടിയുടെ ഭാഗമായാണ് അംഗീകാരം. ജില്ലാ പഞ്ചായത്ത് പരിധിയില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ പൊതു വിദ്യാലയങ്ങളെ ആദരിക്കല്‍, എഡ്യുകെയര്‍ സമഗ്ര പരിരക്ഷാ പരിപാടിയുടെ ഭാഗമായുളള പദ്ധതികളെക്കുറിച്ചുളള ഒറിയന്റേഷനും മുഴുവന്‍ ഹൈസ്കൂള്‍ ,ഹയര്‍ സെക്കണ്ടറി ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജീകരണത്തിനും തുടക്കമിടലും ചടങ്ങിന്റെ ഭാഗമായി നടക്കും. പിണവൂര്‍കുടി സ്കൂളിനെ സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാക്കുന്നതിന് നേതൃത്വം നല്കിയ കെ.ശിവദാസന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിക്കും.
ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ കെ.സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പരിപാടികളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ഗുണമേ• പരിപാടി, രക്ഷാകര്‍തൃ പരിരക്ഷാ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കുളള കൗണ്‍സിലിംഗ് പ്രോഗ്രാം, ക്ലാസ്സ് ലൈബ്രറി സജ്ജീകരിക്കുന്നതിനുളള മികവിന്റെ പൂമരം പദ്ധതി, ലഹരി വിരുദ്ധ-കൗമാര വിദ്യാഭ്യാസ പരിപാടി-നേര്‍വഴി എന്നീ പരിപാടികള്‍ക്കും ചടങ്ങില്‍ തുടക്കമിടും. ജില്ലയിലെ ഹെസ്കൂള്/ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്മാര്, എഡ്യുകെയര്‍ കോര്‍ഡിനേറ്റര്‍മാര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
- Log in to post comments