Post Category
തിരുമുപ്പം പരപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
അലങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഒളനാട് തിരുമുപ്പം പരപ്പ് റോഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് , മെമ്പർ ഹാൻസൻ മാത്യു,ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി .എം മനാഫ്, വൈസ് പ്രസിഡൻറ് ലത പുരുഷൻ,സ്ഥിരം സമിതി അധ്യക്ഷരായ സുനി സജീവൻ ,മെമ്പർ ജോബ് കുറുപ്പത്ത്,അസിസ്റ്റൻറ് എൻജിനീയർ അമലു വി ഗോപൻ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments