Post Category
വയ്യാറ്റുപുഴ സര്‍വീസ് സഹകരണബാങ്ക് ചിറ്റാര്‍ ശാഖ കെട്ടിടം ഉദ്ഘാടനം 16ന്
വയ്യാറ്റുപുഴ സര്‍വീസ് സഹകരണബാങ്കിന്റെ ചിറ്റാര്‍ ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് 16ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് നിര്‍വഹിക്കും. കോര്‍ ബാങ്കിംഗ് ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിക്കും. എന്‍ഇഎഫ്റ്റി/ആര്‍റ്റിജിഎസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിര്‍വഹിക്കും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി അവാര്‍ഡ് സമ്മാനിക്കും. മുന്‍പ്രസിഡന്റുമാരെ ജില്ലാ പഞ്ചായത്തംഗം പി.വി.വര്‍ഗീസ് ആദരിക്കും. ആദ്യ നിക്ഷേപം എന്‍.ഗോപാലകൃഷ്ണന് നായര്‍ നടത്തും. ബാങ്ക് പ്രസിഡന്റ് ബിജു പി.മാര്‍ക്കോസ് അധ്യക്ഷത വഹിക്കും.
(പിഎന്‍പി 1807/18)
date
- Log in to post comments