Skip to main content

മാനസിക രോഗികളുടെ പുനരധിവാസം: താത്പര്യപത്രം ക്ഷണിച്ചു

 

മാനസിക രോഗികളായ വനിതകളെ പുനരധിവസിപ്പിക്കുന്നതിനും സംരക്ഷണം നല്‍കുന്നതിനുമുളള ക്ഷേമസ്ഥാപനം നടത്തുന്നതിന് താത്പര്യമുളള സന്നദ്ധ സംഘടനകളില്‍ നിന്നും സാമൂഹ്യനീതി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു.  ഇത് സംബന്ധിച്ച പദ്ധതി വിവരം വകുപ്പിന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ല്‍  ലഭിക്കും. താത്പര്യമുളളവര്‍ പ്രൊപ്പോസലുകള്‍ തയ്യാറാക്കി ജൂലൈ 31നു മുമ്പായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ മുഖാന്തിരം സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ ലഭ്യമാക്കണം.

പി.എന്‍.എക്സ്.2812/18

date