Skip to main content

എന്‍.എസ്.എസ് അവാര്‍ഡ് വിതരണം ഇന്ന് (ജൂലൈ 7)

 

''തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ എന്‍.എസ്.എസ് യൂണിറ്റുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാലയങ്ങള്‍, വോളണ്ടിയര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കു സംസ്ഥാന തലത്തില്‍  ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ഇന്ന് (ജൂലൈ 7) വിതരണം ചെയ്യും.  രാവിലെ 11 ന് തൃശൂര്‍ ടാഗോര്‍ ഹാളില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന എന്‍.എസ്.എസ് സ്റ്റേറ്റ് ആനുവല്‍ മീറ്റില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പി.എന്‍.എക്സ്.2814/18

date