Skip to main content

ധനസഹായ പദ്ധതികളിലൂടെ 7.23 കോടി രൂപ വിതരണം ചെയ്ത് പട്ടികജാതി വികസന വകുപ്പ്

    ഏക വരുമാനദായകന്‍ മരിച്ച കുടുംബങ്ങള്‍ക്കും മിശ്ര വിവാഹിതര്‍ക്കും ചികിത്സാ സഹായ ഇനത്തിലുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ പട്ടിക ജാതി വികസന വകുപ്പ് 7.23 കോടി രൂപ വിതരണം ചെയ്തു. ലഭിച്ച അപേക്ഷകള്‍ എല്ലാഘട്ടത്തിലും വേഗത്തില്‍ പരിഗണിച്ചാണ് അര്‍ഹരായവരിലേക്ക് വകുപ്പ് ധനസഹായം കൈമാറിയത്. ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടല്‍വഴി വകുപ്പിനെ കൂടുതല്‍ ജനകീയമായി മാറ്റാനും സാധിച്ചു.

    ഏക വരുമാനദായകന്‍ മരണപ്പെടുന്ന പട്ടികജാതി കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം 172 കുടുംബങ്ങള്‍ക്കു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സഹായം കൈമാറി. ഏക വരുമാനദായകന്‍ മരിച്ച, ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നത്. വരുമാനദായകന്‍ മരിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. മരിച്ചയാളുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തഹസില്‍ദാര്‍ നല്‍കുന്ന ഏക വരുമാനദായക സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 3.38 കോടി രൂപയാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വകുപ്പ് കൈമാറിയത്.

    പട്ടികജാതി വികസന വകുപ്പിന്റെ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, അപകടങ്ങള്‍ സംഭവിച്ചവര്‍ക്കും 50,000 രൂപ വരെ സഹായം ലഭിക്കും. കാന്‍സര്‍, കിഡ്‌നി തകരാര്‍, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവയ്ക്ക് ആശുപത്രി മുഖാന്തിരം ഒരു ലക്ഷം രൂപ വരെ അനുവദിക്കും. 1,169 പേര്‍ക്കാണ് ഇത്തരത്തില്‍ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമായത്.

    ആരോഗ്യ സുരക്ഷ, ഏക വരുമാനദായകന്‍ മരിച്ച കുടുംബങ്ങള്‍ക്കുള്ള ധനസഹായം എന്നീ വിഭാഗങ്ങളില്‍ ജില്ലയില്‍ അനുവദിച്ച മുഴുവന്‍ തുകയും കൈമാറാന്‍ ജില്ലാ പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷനോ സ്ത്രീയോ മറ്റൊരു വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യുമ്പോഴാണ് മിശ്ര വിവാഹ ധനസഹായം നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 124 പേര്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. ആകെ ലഭിച്ച 10 അപേക്ഷകളില്‍ എട്ട് എണ്ണവും തീര്‍പ്പാക്കി ഇടപ്പള്ളി ബ്ലോക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചു. പറവൂര്‍, കോതമംഗലം ബ്ലോക്കുകള്‍ ആണ് എറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയത്, 13 വീതം. ഇത്തരത്തില്‍ 92,75,000 രൂപയാണു വിതരണം ചെയ്തത്.
ധനസഹായ പദ്ധതികളിലൂടെ 7.23 കോടി രൂപ
വിതരണം ചെയ്ത് പട്ടികജാതി വികസന വകുപ്പ്

date