Skip to main content

പ്രോജക്ട് അസിസ്റ്റന്റിന്റെ നിയമനം;  അപേക്ഷകള്‍ ക്ഷണിച്ചു

    പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട്  ജിയോ ടാഗിങ്ങ്, ഇഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്‍ തയ്യാറാക്കല്‍, മറ്റ് സഹായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 

    
    യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു  വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്  മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം.

    പ്രായപരിധി: 2021 ജനുവരി 1 ന് വയസ്സ് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. 

    വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ തപാലിലോ നേരിട്ടോ മെയ് 3 ന് വൈകീട്ട് 5 നകം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date