Post Category
കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഫിഷറീസ് വകുപ്പ് മുഖേന 2018-19 മത്സ്യ തൊഴിലാളിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്നതും സ്വന്തമായി ഭൂമിയില്ലാത്തതുമായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങി ഭവനം നിര്‍മ്മിക്കുന്നതിനുള്ള ധന സഹായം നല്കുന്ന പദ്ധതിയിലേക്ക് ലഭ്യമായ അപേക്ഷകളുടെ അര്‍ഹത/അനര്‍ഹത കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പരിശോധനക്കായി വെസ്റ്റിഹിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും, ബന്ധപ്പെട്ട മത്സ്യഭവന് ഓഫീസുകളിലും ലഭ്യമാണ്. ലിസ്റ്റിന് മേല്‍ ഉള്ള പരാതികള്‍ ജൂലൈ 16 ന് വൈകീട്ട് 5 മണി വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. ഫോണ്‍ : 0495-2383780.
date
- Log in to post comments