Skip to main content

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ്ണ ഹോംഷോപ്പ് പദ്ധതി

 ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഹോം ഷോപ്പ് പഞ്ചായത്തായി പ്രഖ്യാപിച്ചു. മുഴുവന്‍ വാര്‍ഡുകളിലും ഹോം ഷോപ്പുകള്‍ സ്ഥാപിക്കുന്നതിന്  ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പഞ്ചായത്ത് ഭരണസമിതിയുടേയും കുടുംബശ്രീ സി ഡി എസ്സിന്റേയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. 
ജൂലൈ 13 നുള്ളില്‍ എഡിഎസ് ജനറല്‍ ബോഡി യോഗങ്ങള്‍ പൂര്‍ത്തീകരിക്കും. ഹോം ഷോപ്പുകള്‍ സ്ഥാപിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ ജൂലൈ 25നകം സി ഡി എസ്സ് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ വഴിയാണ് ഹോം ഷോപ്പ് ഓണര്‍മാരെ കണ്ടെത്തുക. ഓഗസത് മൂന്നിന് 11 മണിക്ക്  ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ഇന്റര്‍വ്യൂ. തെരെഞ്ഞെടുക്കപ്പെടുന്നവ ര്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കും. സമ്പൂര്‍ണ്ണ ഹോംഷോപ്പ് പദ്ധതി പ്രഖ്യാപനം ആഗസ്ത് അവസാനവാരം നടത്തും. യോഗം പ്രസിഡണ്ട്   കരുണന്‍ കൂമുള്ളി ഉല്‍ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ പുഷ്പ അധ്യക്ഷത വഹിച്ചു.  കാദര്‍ വെള്ളിയൂര്‍ പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍, സതീശന്‍ കൈതക്കല്‍,  സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ ഇ മിനി, വൈസ് ചെയര്‍പേഴ്‌സണ്‍ സാവിത്രി എന്നിവര്‍ സംസാരിച്ചു. 

 

date