Post Category
വാട്ടർ ചാർജ് കുടിശിക തർക്ക പരിഹാര മേള നടത്തുന്നു
വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിൽ വരുന്ന തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം എന്നീ നഗരസഭ പ്രദേശങ്ങളിലുളളവരും, കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലുളള വിവിധ തരത്തിലുളള (കോടതി വ്യവഹാരം, റവന്യൂ റിക്കവറി) വാട്ടർ ചാർജുമായി തർക്കമുളള വിഷയങ്ങൾ ഒത്തു തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മേള നടത്തുന്നു. ഏപ്രിൽ 30 നകം ലഭ്യമായ രേഖകൾ സഹിതം തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
date
- Log in to post comments