Post Category
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ കോഴിക്കോട് ഓഫ് ക്യാമ്പസില്‍ മാധ്യമ പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ നോണ്‍ ലിനിയര്‍ എഡിറ്റിംഗ് എന്നിവയ്ക്കു പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വിഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയ്ക്ക് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. വിലാസം - സി-ഡിറ്റ് ഓഫ് ക്യാമ്പസ് സെന്റര്‍, സെറിനിറ്റി കോംപ്ലക്‌സ്, ഗവ. എഞ്ചിനീയര്‍ കോളേജ് റോഡ്, വെസ്റ്റ്ഹില്‍, കാലിക്കറ്റ് -673005. ഫോണ്‍ : 8606042600, 8606042500, 04952381717.
date
- Log in to post comments