Skip to main content

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനം ഒമ്പത് മുതല്‍

മഞ്ചേരി  ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനുള്ള പ്രവേശനം ജൂലൈ ഒമ്പത്, 10,11 തിയ്യതികളില്‍ നടക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍  ഹാള്‍ ടിക്കറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ ഷീറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), മൂന്ന് കോപ്പി ഫോട്ടോ, ഫീസ് അടച്ച രസീത്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (സംവരണ സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍), മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി രക്ഷിതാവിനൊപ്പം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  

 

date