Skip to main content

മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന മൈക്രോ ക്രഡിറ്റ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന മികവുള്ള എന്‍.ജി.ഒ സംഘടനകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.  പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സംഘടനകളെ തെരഞ്ഞെടുക്കുക.  ഒരു വ്യക്തിക്ക് 50,000 രൂപയും ഒരു സഹായ ഗ്രൂപ്പിന് 10 ലക്ഷം രൂപവരെയും ലഭിക്കും.  വരുമാന പരിധി ഗ്രാമങ്ങളില്‍ 98,000 രൂപയും നഗരങ്ങളില്‍ 1,30,000 രൂപയും ആയിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ംംം.സാെറളര.ീൃഴ ല്‍ ലഭിക്കും.  അപേക്ഷ ഓഗസ്റ്റ് 15ന് വൈകുന്നേരം അഞ്ചിനകം മാനേജിങ് ഡയറക്ടര്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിങ്, ചക്കോമത്തുകുളം വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 വിലാസത്തില്‍ ലഭിക്കണം.  

 

date