ജനറല്‍ മാനേജര്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്
സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജര്‍ (വീവിങ്) ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അപേക്ഷകര്‍ക്ക് 2018 ജനുവരി ഒന്നിന് 40 വയസ് കഴിയാന്‍ പാടില്ല. പ്രതിമാസം 33,000 രൂപ വേതനം ലഭിക്കും. ബിടെക്-ടെക്സ്റ്റൈല്‍ ടെക്നോളജി അല്ലെങ്കില്‍ ഡിപ്ലോമ-ടെക്സ്റ്റൈല്‍ ടെക്നോളജിയാണ് യോഗ്യത. ബി.ടെക് യോഗ്യതയുള്ളവര്‍ 15 വര്‍ഷത്തില്‍ കുറയാതെ എല്ലാത്തരം പവര്‍ലൂമുകളും ഉള്ള ഒരു ടെക്സ്റ്റൈല്‍ മില്ലില്‍ ജോലി ചെയ്തിരിക്കണം. ഈ കാലയളവില്‍ അഞ്ച് വര്‍ഷം ആധുനിക സൗകര്യങ്ങള്‍ ഉള്ള പവര്‍ലൂം ടെക്സ്റ്റൈല്‍ മില്ലില്‍ ജനറല്‍ മാനേജരായോ സമാന തസ്തികയിലോ ജോലി ചെയ്തിരിക്കുകയും വേണം. ഡിപ്ലോമ യോഗ്യതയുള്ളവര്‍ 20 വര്‍ഷത്തില്‍ കുറയാതെ എല്ലാത്തരം പവര്‍ലൂമുകളും ഉള്ള ഒരു ടെക്സ്റ്റൈല്‍ മില്ലിലും അതില്‍ 10 വര്‍ഷം ആധുനിക സൗകര്യങ്ങള്‍ ഉള്ള പവര്‍ലൂം ടെക്സ്റ്റൈല്‍ മില്ലിലും ജനറല്‍ മാനേജരായോ സമാന തസ്തികയിലോ ജോലി ചെയ്തിരിക്കണം.
നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി 11ന് മുന്‍പ് തൊട്ടടുത്തെ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിലും തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ജില്ലയിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് ഓഫീസിലും നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.
പി.എന്‍.എക്സ്.2837/18
- Log in to post comments