Post Category
ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്
തിരുവനന്തപുരം ഗവണ്മെന്റ് അനലിസ്റ്റ് ലബോറട്ടറിയില്‍ ഒഴിവുള്ള ഒന്‍പത് ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 14 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് 11 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവണ്മെന്റ് അനലിസ്റ്റ് ലബോറട്ടറിയില്‍ ഇന്റര്‍വ്യു നടത്തും. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവരും ഇത്തരം ലാബുകളില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം ഉള്ളവരും ആവശ്യമായ രേഖകള്‍ സഹിതം ചീഫ് ഗവണ്മെന്റ് അനലിസ്റ്റ് മുമ്പാകെ ഹാജരാകണം.
പി.എന്‍.എക്സ്.2840/18
date
- Log in to post comments