Skip to main content

സഹകരണ സെമിനാര്‍ 

    അന്തര്‍ദേശീയ സഹകരണദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍ കെ കെ നാരായണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  സഹകരണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പ്രിന്‍സിപ്പല്‍ സി അബ്ദുള്ള അധ്യക്ഷത വഹിച്ചു.    ജില്ലാ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ പി അശോകന്‍, എം സജേഷ്, ഹരിപ്രിയ.സി എന്നിവര്‍ സംസാരിച്ചു.  സുസ്ഥിര സമൂഹം സഹകരണത്തിലൂടെ എന്ന വിഷയത്തില്‍ എം രമേശന്‍ ക്ലാസെടുത്തു.

date