Skip to main content

നിയമസഭ പരിസ്ഥിതി സമിതി സിറ്റിംഗ് കൊല്ലത്ത്

    നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ജൂലൈ 13ന് രാവിലെ 10ന് കൊല്ലം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ അറവുശാലകളിലെ മാലിന്യം കുന്നുകൂടുന്നതിനെതിരെ സമിതിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കായലിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും കായലിലെ മലിനീകരണത്തെക്കുറിച്ചുമുളള സമിതിയുടെ സ്വതന്ത്ര പഠനവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വിവിധ വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും.  തുടര്‍ന്ന് അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും.
പി.എന്‍.എക്‌സ്.2843/18

date