Post Category
പതിനെട്ട് ഐ.പി.എസ് പ്രൊബേഷനറി ഓഫീസര്‍മാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു
പഠനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പതിനെട്ട് ഐ.പി.എസ് പ്രൊബഷനറി ഓഫീസര്‍മാര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ചു. ഡി.ഐ.ജി എന്‍. മധുസൂദന റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്. സോണാവാണി കുല്‍ദിപ് സുരേഷ്, നര്‍വാദെ വിശാല്‍ തേജ്‌റാവു, വിനോദ് ദുഹാന്‍, സ്വരന്‍ പ്രഭാത്, രാകേഷ് രഞ്ജന്‍, വിനീത് കുമാര്‍, അമിത്ത് വര്‍മ്മ, കേശവ് കുമാര്‍, മാനവ് സിഗ്ല, അനുലാമ, ബോദരാജ് രഗ്മി, എസ്. എം. ക്വാസി അബീദി, അലാകാനന്ദ ബോവാല്‍, നിതീഷ് പാണ്‌ഡേ, അഞ്ജനി അഞ്ജന്‍, ഷെറി വാറ്റ്‌സ്, സിദ്ധാര്‍ത്ഥ് കതാരിയ, സുമിത്ത് കുമാര്‍ ജാ എന്നിവരാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. കേരളത്തിന്റ ചുമതലയുള്ള എസ്.പി കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
പി.എന്‍.എക്‌സ്.2851/18
date
- Log in to post comments