Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം : പ്രൊപ്പോസല്‍ ക്ഷണിച്ചു

    മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് മുഖേന സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ്, പി.എസ്.സി പരീക്ഷകള്‍, ബാങ്ക് ടെസ്റ്റ് പരിശീലനം നല്‍കുന്നു.  2018-19 ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് പരിശീലനം നല്‍കാന്‍ താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു.  പരിശീലന മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്കാണ് അര്‍ഹത.  പ്രൊപ്പോസല്‍ 16 ന് രാവിലെ 11നകം നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനിലെ ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0471 - 2305042.
പി.എന്‍.എക്‌സ്.2855/18

date