Skip to main content

  ഉദ്യോഗസ്ഥര്‍ക്ക് നിയമ ശില്‍പ്പശാല നടത്തി

 

    കോടതി നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍  ഉദ്യോഗസ്ഥര്‍ക്ക് അവബോധമുണ്ടാക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ബോധവത്കരണ നിയമ ശില്‍പശാന സംഘടിപ്പിച്ചു.   'വിശ്വാസ്' ന്‍റെ ആഭിമുഖ്യത്തില്‍  നടന്ന ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ക്ലാസില്‍ സിവില്‍- ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് വിശദീകരണം നടത്തി. 
     വിശ്വാസ് വൈസ് പ്രസിഡന്‍റ് അഡ്വ.എസ്.ശാന്തദേവി അധ്യക്ഷയായി. ഗവ. പ്ലീഡര്‍ വിനോദ് കയനാട്ട്,  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇ.ലത, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് എന്നിവര്‍ ക്ലാസെടുത്തു. എ.ഡി.എം. ടി. വിജയന്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഷീബ, വിശ്വാസ് ജോയിന്‍റ് സെക്രട്ടറി കെ.മുരളിധരന്‍, എന്നിവര്‍ സംസാരിച്ചു.

date