ദുരന്തഭൂമിയിലെ പോരാളികള്‍ക്ക് ആദരം
ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങിയ മാലാഖമാരാണ് കോഴിക്കോട്ടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. നിപ നിയന്ത്രണത്തിലും കട്ടിപ്പാറ ദുരന്തത്തിലും ത്യാഗോജ്ജ്വല സേവനം കാഴ്ചവെച്ച ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഏയ്ഞ്ചല്‍സ് വളണ്ടിയേഴ്സ് എന്നിവരെ ജില്ലാഭരണകൂടം ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ചര്‍ച്ചാ വിഷയമാവാതെ മാറ്റിനിര്‍ത്തപ്പെടുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ യഥാര്‍ത്ഥ പോരാളികളാണെന്നും അവര്‍ക്കൊപ്പം നില്ക്കാന് സാധിച്ചു എന്നത് വലിയ കാര്യമായി കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. നിപരോഗികളെയും, മരണമടഞ്ഞവരെയും ആശുപത്രികളിലും ശ്മശാനങ്ങളിലും എത്തിച്ച ഡ്രൈവര്ഡമാരെയും കട്ടിപ്പാറ ദുരന്തഭൂമിയില്‍ സേവനം നടത്തിയ ഏയ്ഞ്ചല്‍സ് വളണ്ടിയര്‍മാരെയുമാണ് ആദരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനത്തിനു സംസ്ഥാന സര്ക്കാരുംകോഴിക്കോട് പൗരാവലിയും പീപ്പിള്സ്ഫൗണ്ടേഷനും നടത്തിയ പരിപാടികളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി രാജന്,എയ്ഞ്ചല്‍സ് മെഡിക്കല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അജില്‍ അബ്ദുള്ള ,റിട്ട.ഡെപ്യൂട്ടി കളക്ടര്‍ പി.പി കൃഷ്ണന് കുട്ടി ,ആര്.സി.എച്ച് ഓഫീസര്‍ ഡോ.സരള നായര്‍, ആര്.ടി.ഒ സി.ജെ പോള്‍സണ്‍, ഏയ്ഞ്ചല്‍സ് അഡ്മിന് പി.പി വേണു ഗോപാല്‍, ഏയ്ഞ്ചല്‍സ് ഫിനാന്‍സ് ഡയറക്ടര്‍ പി.മമ്മദ് കോയ തുടങ്ങിയവര്‍ പങ്കെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ കെ.കെ പുരുഷോത്തമന് നിപ അനുഭവങ്ങളും , ഏയ്ഞ്ചല്‍സ് സി.ആര്.വി, ടി.കെ ബിജു കട്ടിപ്പാറ ദുരന്തഭൂമിയിലെ അനുഭവങ്ങളും പങ്കുവെച്ചു.
- Log in to post comments