Skip to main content

പട്ടികജാതി വികസന വകുപ്പ് രണ്ട് വര്‍ഷം വിതരണം  ചെയ്തത്  82.7 കോടി രൂപ 

 

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പ് 2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 82.7 കോടി രൂപ. വിദ്യാഭ്യാസ പരിപാടികള്‍, സാമ്പത്തിക വികസന പരിപാടികള്‍, സാമൂഹ്യക്ഷേമ പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, നിയമാധിഷ്ഠിത സേവനങ്ങള്‍ എന്നിവയ്ക്കാണ് തുക ചെലവഴിച്ചത്. 

വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖലയില്‍ പ്രീമെട്രിക് വിദ്യാഭ്യാസ സഹായം, ലംപ്‌സംഗ്രാന്റ്, സ്റ്റൈപ്പന്റ്, അയ്യങ്കാളി ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ്, പഠനമുറി നിര്‍മാണം, റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണമെഡല്‍, ഭാരതസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്, പാരലല്‍കോളേജ് പഠനത്തിനുള്ള ധനസഹായം എന്നീ വിഭാഗങ്ങളിലാണ് തുക ചെലവഴിച്ചത്. പ്രൈമറി എഡ്യുക്കേഷന്‍ എയ്ഡായി ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന 1528 കുട്ടികള്‍ക്ക് 2016-17 വര്‍ഷം 1.26 കോടി രൂപയും 2017-18 വര്‍ഷം 1715 കുട്ടികള്‍ക്ക് 1.34 കോടി രൂപയും ധനസഹായം അനുവദിച്ചു.  സെക്കന്‍ഡറി എഡ്യുക്കേഷന്‍ എയ്ഡായി അഞ്ച് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന 8328 കുട്ടികള്‍ക്ക് 2017-18 വര്‍ഷം 1.66 കോടി രൂപ ധനസഹായം അനുവദിച്ചു. 

ലംപ്‌സംഗ്രാന്റായി 19868 കുട്ടികള്‍ക്ക് 2016-17 വര്‍ഷം 1.27 കോടി രൂപയും 2017-18 വര്‍ഷം 19814 കുട്ടികള്‍ക്ക് 1.27 കോടി രൂപയും അനുവദിച്ചു. സ്‌പ്പൈന്റ് ഇനത്തില്‍ 2016-17 വര്‍ഷം 30 കുട്ടികള്‍ക്ക് 49200 രൂപയും 2017-18 വര്‍ഷം 40 കുട്ടി കള്‍ക്ക് 63800 രൂപയും അനുവദിച്ചു. അയ്യങ്കാളി ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതിയിന്‍ കീഴില്‍ നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വരെ പ്രതിവര്‍ഷം 4500 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയിന്‍കീഴില്‍ 2016-17 വര്‍ഷം 388 കുട്ടികള്‍ക്ക് 17.65 ലക്ഷം രൂപയും 2017-18 വര്‍ഷം 383 കുട്ടികള്‍ക്ക് 17.43 ലക്ഷം രൂപയും സ്‌കോളര്‍ഷിപ്പ് നല്‍കി. 

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പഠനമുറി നിര്‍മിക്കുന്നതിന് 2017-18 വര്‍ഷം വകുപ്പ് പുതിയ പദ്ധതി ജില്ലയില്‍ ആരംഭിച്ചിരുന്നു. 425 പഠനമുറികള്‍ നിര്‍മിക്കാനാണ്  ലക്ഷ്യമിട്ടിരുന്നത്. 395 അപേക്ഷകള്‍ ലഭിച്ചതില്‍ എല്ലാവര്‍ക്കും പഠനമുറികള്‍ അനുവദിച്ചു. ഈ ഇനത്തില്‍ 3.59 കോടി രൂപ 2017-18 വര്‍ഷം ചെലവഴിച്ചു. മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്കുകള്‍ നേടുന്ന പട്ടികജാതി വിദ്യാര്‍ഥി കള്‍ക്ക് ഒരു പവന്‍ സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്നു. പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എ പ്ലസ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അര പവന്റെ സ്വര്‍ണനാണയം നല്‍കി അനുമോദിക്കുന്നു.  

ഇ-ഗ്രാന്റ്‌സിന് അര്‍ഹതയില്ലാത്ത പോസ്റ്റ് മെട്രിക് തലത്തില്‍ കേരളത്തിന് അകത്തും പുറത്തും അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന 250000 രൂപയില്‍ താഴെ വരുമാനമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ സ്‌കോളര്‍ഷിപ്പും അനുവദിക്കുന്നുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്ലസ്ടു, ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് ലംപ്‌സംഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവ നല്‍കുന്നുണ്ട്. 

സാമ്പത്തിക വികസന പദ്ധതികള്‍

സാമ്പത്തിക വികസനത്തിനായി സ്വയംതൊഴില്‍ പദ്ധതികളിന്‍ കീഴില്‍ 2016-17 വര്‍ഷം 24 ഗുണഭോക്താക്കള്‍ക്ക് 15.54 ലക്ഷം രൂപയും 2017-18 വര്‍ഷം ഏഴ് ഗുണഭോക്താക്കള്‍ക്ക് 4.35 ലക്ഷം രൂപയും അനുവദിച്ചു. വക്കീലന്മാര്‍ക്ക് ധനസഹായമായി 2016-17 വര്‍ഷം 42000 രൂപയും 2017-18 വര്‍ഷം 33000 രൂപയും അനുവദിച്ചു. 

സാമൂഹ്യക്ഷേമ പരിപാടികള്‍

വിവാഹ ധനസഹായ പദ്ധതിയിന്‍ കീഴില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സാമ്പ ത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 75000 രൂപ വിവാഹ ധനസഹായം അനുവദിക്കുന്നുണ്ട്. 2016-17 വര്‍ഷം 542 ഗുണഭോക്താക്കള്‍ക്ക് 2.71 കോടി രൂപയും 2017-18 വര്‍ഷം 410 ഗുണഭോക്താക്കള്‍ക്ക് 2.66 കോടി രൂപയും വിവാഹ ധനസഹായം അനുവദിച്ചു. മിശ്രവിവാഹിതരായ പട്ടികജാതിക്കാര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 75000 രൂപ വരെ ഗ്രാന്റായി അനുവദിക്കുന്നു. 2016-17 വര്‍ഷം 35 ഗുണഭോക്താക്കള്‍ക്ക് 17.5 ലക്ഷം രൂപയും 2017-18 വര്‍ഷം 54 ഗുണഭോക്താക്കള്‍ക്ക് 31.60 ലക്ഷം രൂപയും അനുവദിച്ചു. ഭവനിര്‍മാണ ധനസഹായ പദ്ധതിയിന്‍കീഴില്‍ 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ നാല് ലക്ഷം രൂപയാണ് സഹായധനമായി അനുവദിക്കുന്നത്. 2017-18 വര്‍ഷം 497 ഗുണഭോക്താക്കള്‍ക്ക് 26.22 കോടി രൂപ ഭവനനിമാണ ധനസഹായം അനുവദിച്ചു. മെഴുവേലി പഞ്ചായത്തിലെ പട്ടികജാതി വിഭാ ഗക്കാരുടെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിനായി 2017-18 വര്‍ഷം 46.66 ലക്ഷം രൂപ അനുവദിക്കുകയും 26.20 ലക്ഷം രൂപ ചെലവഴിക്കുകയും       ചെയ്തിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, വേട്ടുവന്‍ വിഭാഗങ്ങളിലെ 12 പേര്‍ക്ക് വീട് പൂര്‍ത്തിയാക്കുന്നതിനും ഒരാള്‍ക്ക് പുതിയ വീട് നിര്‍മിക്കുന്നതിനുമായി 16.32 ലക്ഷം രൂപ അനുവദിച്ചു. 

വിദേശത്ത് തൊഴില്‍ നേടുന്നതിന് 2016-17 വര്‍ഷം 85 പേര്‍ക്ക് 27.50 ലക്ഷം രൂപയും 2017-18 വര്‍ഷം 73 പേര്‍ക്ക് 56.50 ലക്ഷം രൂപയും ധനസഹായം അനുവദിച്ചു. പട്ടികജാതി യുവതീയുവാക്കളുടെ ഉന്നമനം ലക്ഷ്യമാക്കി മത്സരപരീക്ഷകളില്‍ അവരെ സഹായിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ളവയാണ് വിജ്ഞാനവാടികള്‍. ഇവയുടെ പ്രവ ര്‍ത്തനത്തിനായി 2017-18 വര്‍ഷം 2.73 ലക്ഷം രൂപ ചെലവഴിച്ചു. പട്ടികജാതി വിഭാഗത്തി ല്‍പ്പെടുന്ന പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരു ലക്ഷം രൂപ വരെ വരുമാനമു ള്ള മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്ക് വാത്സല്യനിധി എന്ന പേരില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 2017-18 വര്‍ഷം 145 അപേക്ഷകള്‍ ഇതിനായി ലഭ്യമായിട്ടുണ്ട്. 

\ിയമാധിഷ്ഠിത സേവനങ്ങള്‍

പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം 2016-17 വര്‍ഷം 22 പേര്‍ക്ക് 16 ലക്ഷം രൂപയും 2017-18 വര്‍ഷം 26 പേര്‍ക്ക് 23.52 ലക്ഷം രൂപയും നഷ്ടപരിഹാരം അനുവദിച്ചുനല്‍കി.         (പി എന്‍പി 1835/18)

date