Skip to main content

ഉപഭോക്തൃതര്‍ക്കപരിഹാര ഫോറത്തില്‍ അംഗത്തിന്റെ ഒഴിവ്

 

കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവ് വരുന്ന രണ്ട് മുഴുവന്‍ സമയ അംഗങ്ങളുടെ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വനിതാ അംഗത്തിന്റേതാണ്. സര്‍വകലാശാല ബിരുദമുള്ള 35ന് മേല്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നിവയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. നിയമന കാലാവധി അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ 65 വയസ് വരെയോ ആയിരിക്കും. അപേക്ഷാഫോറത്തിന്റെ മാതൃക കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറത്തിലും www.consumeraffairs.kerala.gov.inഎന്ന സൈറ്റിലും ലഭ്യമാണ്. ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 20ന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് നല്‍കണം. കളക്ടര്‍മാരില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കിയാണ് അംഗങ്ങളെ നിയമിക്കുക.                   (പിഎന്‍പി 1838/18) 

date