Skip to main content

മിനിമം വേതനം തെളിവെടുപ്പ് നാളെ

ഡ്രൈയിംഗ് ഓഫ് കോക്കനട്ട് ഫോര്‍ മേക്കിംഗ് കൊപ്ര, പെട്രോള്‍ പമ്പ്  എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശകസമിതിയുടെ ഉപസമിതി തെളിവെടുപ്പ് യോഗം നാളെ(ജൂലൈ 11) യഥാക്രമം ഉച്ച 2 മണിക്കും 3 മണിക്കും  കോഴിക്കോട് ബേങ്ക് റോഡിലുളള വ്യാപാര ഭവനില്‍ നടത്തും. കണ്ണൂര്‍ ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  

date