Skip to main content

ഓരുജല കൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ മത്സ്യമേഖലയില്‍ നിന്നും നൂതന മത്സ്യകൃഷിയായി വളപ്പ് കൃഷി ചെയ്യുന്നതിന് 5 പേരില്‍ കുറയാത്ത രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി അംഗങ്ങളുള്ള ഗ്രൂപ്പ്/അക്വാകള്‍ച്ചര്‍ ക്ലബ് അംഗങ്ങളുടെ ഗ്രൂപ്പ്/സഹകരണ സംഘം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഒന്നരമീറ്ററില്‍ കുറയാത്ത ആഴമുള്ള ഓരുജല പ്രദേശത്ത് സ്വന്തമായോ പാട്ടത്തിനോ സ്ഥലം കണ്ടെത്തി പദ്ധതി മാര്‍ഗനിര്‍ദ്ദേശ പ്രകാരം വളപ്പ് കൃഷി ചെയ്യണം. ജില്ലയില്‍ അഞ്ച് ഗ്രൂപ്പുകള്‍ക്ക് കൃഷി നടത്തുന്നതിന് സഹായം ലഭിക്കും. 5 യൂണിറ്റ് (10 സെന്റ്സ്ഥലം) അടങ്ങിയഒരു ഗ്രൂപ്പിന് അഞ്ചുലക്ഷം രൂപ വീതം അടങ്കല്‍ ഉള്ളതാണ് പദ്ധതി.  ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. അപേക്ഷാ ഫോറം ഓരുജല പ്രദേശം ഉള്‍ക്കൊള്ളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 20 ന് 5 മണി വരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും, മത്സ്യഭവനുകളിലും, കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സ്വീകരിക്കും.  ഫോണ്‍: 0497 2731081.

date