എല്‍.പി.എസ്.എ (മലയാളം മീഡിയം) അഭിമുഖം
എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുസ്ലീം ഉപപട്ടികയിലെ രജിസ്റ്റര്‍ നമ്പര്‍ 100313 മുതല്‍ 102988 വരെയുള്ള മുഴുവന്‍ ഉദ്യാഗാര്‍ത്ഥികള്‍ക്കും, ലത്തീന്‍ കത്തോലിക്ക/എ.ഐ, ഒ.ബി.സി, വിശ്വകര്‍മ്മ, എസ്.ഐ.യു.സി, നാടാര്‍, ഒ.എക്‌സ്, ധീവര, ഹിന്ദു നാടാര്‍, എന്നീ ഉപപട്ടികകളിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും, ഭിന്നശേഷി വിഭാഗത്തില്‍ പെട്ട (കാഴ്ചക്കുറവ്, കേള്‍വിക്കുറവ്) മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഉള്ള അഭിമുഖം ജൂലൈ 11, 12, 13, 18, 19 തീയ്യതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. അഭിമുഖത്തിനുള്ള മെമ്മോ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെമ്മോയില്‍ പറഞ്ഞ സമയത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0497 2700482.
- Log in to post comments