Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ്  ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ്

മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ് വിഷയത്തില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജൂലൈ ബാച്ചിലേക്കുള്ള പ്രവേശനം തുടരുന്നു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ്. പ്ലസ് ടു യോഗ്യതയുള്ള കോഴ്‌സിന് അപേക്ഷിക്കാന്‍ പ്രായപരിധിയില്ല. അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും www.src.kerala.gov.in അല്ലെങ്കില്‍ www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അവസാന തിയ്യതി ജൂലൈ 15. ഫോണ്‍: 0471 2325101, 9446330827.  

date