Skip to main content

മലിനീകരണ നിയന്ത്രണം : നിയമങ്ങളും ചട്ടങ്ങളും  പ്രായോഗിക ശില്പശാല 

പൊതുജലാശയങ്ങളും പൊതുനിരത്തുകളും മാലിന്യമുക്തമാക്കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിതകേരള മിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ശില്പശാല നാളെ (ജൂലായ് 11) ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും. ഹരിത കേരളം മിഷന്‍ പ്രതിനിധി ടി.പി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ കെ.ജി സജീവ് സംസാരിക്കും.
 ജില്ലാതല ശില്പശാല ഈ മാസം 13 ന് രാവിലെ 10 ന് കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും. ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  പി.പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ക്ക് വിവിധ നിയമങ്ങളും ചട്ടങ്ങും പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതും സംബന്ധിച്ച് ശില്പശാലയില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും.
 

date