ജലസാക്ഷരതയ്ക്ക് തുടക്കം കുറിച്ച് ജലശ്രീ ക്ലബ്ബ്
കുട്ടികളില്‍ ജലസാക്ഷരതയുടെ പ്രാധാന്യം മനസ്സിലാക്കി തീരദേശ പഞ്ചായത്തായ അഴിയൂരില്‍ ജലശ്രീ ക്ലബ്ബിന് തുടക്കമാവുന്നു. സി.സി.ഡി.യു കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡവലപ്പ്മെന്റ് യൂണിറ്റിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ 15 സ്കൂളില്‍ ആദ്യഘട്ടത്തില്‍ 30 മുതല്‍ 60 വരെ കുട്ടികളെ സംഘടിപ്പിച്ചാണ് ജലശ്രീ ക്ലബ്ബ് രൂപീകരിക്കുന്നത്.
കുട്ടികള്‍ക്ക് കിറ്റ് നല്കി കുടിവെളളപരിശോധന നടത്തുക, നദീ സന്ദര്‍ശനം, അസംബ്ലി, കുപ്പിവെളള തിരസ്ക്കരണം, പൈപ്പ് വെളള നിയന്ത്രണം, വാട്ടര്‍ പ്ലഡ്ജ് , വാട്ടര്‍ സമ്മിറ്റ്, വാട്ടര്‍ ഓഡിറ്റ്, മുത്തശ്ശിയോട് ചോദിക്കല്‍, മഴനടത്തം എന്നീ പരിപാടികള്‍ ജലശ്രീ ക്ലബ്ബിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിക്കുന്നുണ്ട്. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക, ജലസ്രോതസ്സുകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് പഠനം നടത്തുക, സ്കൂളുകളിലും കോളേജുകളിലും ജലസംഭരണ ശുദ്ധീകരണ വിതരണസംവിധാനങ്ങള്‍ ഉറപ്പാക്കുക. സമൂഹത്തില്‍ പുതിയൊരു ജലസംസ്കാരം രൂപപ്പെടുത്താന്‍ കുട്ടികളെ സജ്ജമാക്കുക. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം, ജലദൗര്‍ലഭ്യം, ജലസംരക്ഷണമാര്‍ഗ്ഗങ്ങള്‍, മാതൃകകള്‍, രീതികള്‍, ശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിവയെകുറിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുക എന്നിവയാണ് ജലശ്രീ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍
സംസ്ഥാനത്ത് തന്നെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കുട്ടികളിലെ ജലസാക്ഷരത വഴി അഴിയൂര്‍ പഞ്ചായത്ത് മുന്‍കൈ യെടുത്തി ട്ടുളളത്.
- Log in to post comments