Skip to main content

സീറോ വേസ്റ്റ്: വാഹനപ്രചരണ ജാഥ തുടങ്ങി

ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന വാഹനപ്രചരണ ജാഥയ്ക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍. മനോജ് കുമാര്‍ പ്രചരണ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. 
പകര്‍ച്ചവ്യാധികളെ നേരിടാനും പരിസര ശുചിത്വം കാത്തുസൂക്ഷിക്കാനും ജില്ല ഭരണകൂടം നടപ്പാക്കിയതാണ് സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിലാണ് വാഹന പ്രചരണ ജാഥ പര്യടനം നടത്തുന്നത്. ജാഥ ഇന്ന് (ജൂണ്‍ 10)സമാപിക്കും.
                                                                                             

date