Skip to main content

കട്ടിപ്പാറയില്‍ ഞാറ്റുവേലച്ചന്തയും കര്‍ഷസഭയും

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷസഭയും സംഘടിപ്പിച്ചു. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട്, കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി ,തിരുവമ്പാടി അഗ്രോ സര്‍വിസ് സെന്റര്‍, വിവിധ കര്‍ഷകര്‍ മുതലായവരുടെ സ്റ്റാളുകളാണ് ചന്തയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായൊരുക്കിയത്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ ഉദ്ഘാടനം ദേശീയസുഗന്ധവിള ഗവേഷണ കേന്ദ്രം വിഞ്ജാന വ്യാപന വിഭാഗം മേധാവി ഡോ. പി രാജീവും ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന കശുമാവ് തൈ വിതരണം ബ്ലോക്ക് മെമ്പര്‍ ബീന ജോര്‍ജും നിര്‍വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മദാരി ജുബൈരിയ, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് പി സി തോമസ്, വാര്‍ഡ് മെമ്പര്‍മാരായ വത്സല കനകദാസ്, വി പി ഇന്ദിര, മേരി കുര്യന്‍, സുബൈദ, എ ടി ഹരിദാസന്‍, കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ . കെ രാധാകൃഷ്ണന്‍,  കൃഷി ഓഫിസര്‍ കെ കെ മുഹമ്മദ് ഫൈസല്‍, അസി. കൃഷി ഓഫിസര്‍ കെ എസ് ബിജു എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കാര്‍ഷിക സെമിനാറില്‍ മാലിന്യ സംസ്‌കരണം കൃഷിയില്‍ എന്ന വിഷയത്തില്‍  ദേശീയസുഗന്ധവിള ഗവേഷണ കേന്ദ്രം വിഞ്ജാന വ്യാപന വിഭാഗം മേധാവി ഡോ സി കെ തങ്കമണിയും  മഴക്കാല പച്ചക്കറി കൃഷി സാധ്യതകള്‍ എന്ന വിഷയത്തില്‍ കൃഷി വിഞ്ജാനകേന്ദ്രം പെരുവണ്ണാമൂഴിയിലെ   ഡോ . പി എസ് മനോജ്  എന്നിവര്‍ ക്ലാസെടുത്തു.  

 

date