Skip to main content

അസാപ്പില്‍ സ്‌കില്‍ഡേ ആഘോഷം

    ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്പ്) തിരുവനന്തപുരം ജില്ലാ തല സ്‌കില്‍ ദിന ആഘോഷ പരിപാടികള്‍ ആരംഭിച്ചു. നൈപുണ്യ കോഴ്‌സുകളുടെ പ്രദര്‍ശനം, ചിത്രരചന, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം എന്നീ പരിപാടികളോടെ ഒരാഴ്ചനീളുന്ന ആഘോഷം അസാപ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളുടെ  നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ നടക്കും. യൂത്ത് സ്‌കില്‍ ഡേ ജില്ലാതല ആഘോഷം 15ന് അസാപ്പിന്റെ ഒമ്പത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളില്‍ അതത്  എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടക്കും.
പി.എന്‍.എക്‌സ്.2880/18

date