Post Category
കടലിലെ രക്ഷാപ്രവര്‍ത്തനം: പോര്‍ട്ട് കണ്ട്രോള് റൂം ജൂണ്‍ ഒന്നിന് തുടങ്ങും
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്ട്രോള് റൂം ജൂണ്‍ ഒന്നിന് തുറക്കും. ആഗസ്ത് 31 വരെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. വി.എച്ച്.എഫ് ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. ബേപ്പൂരിന് പുറമെ പൊന്നാനിയിലും സേവനം ലഭിക്കും. ഫോണ്‍: 0495 2414039, 2414863. ഇമെയില്‍- portofficekkd@gmail.com. പൊന്നാനി തുറമുഖം-04942666058.
date
- Log in to post comments