വിക്ടര്‍ ജോര്‍ജ് പത്രപ്രവര്‍ത്തന രംഗത്തെ ജ്വലിക്കുന്ന മാതൃക - പിആര്‍ഡി ഡയറക്ടര്‍
പത്രപ്രവര്‍ത്തന രംഗത്തെ ജ്വലിക്കുന്ന മാതൃകയായിരുന്നു വിക്ടര്‍ ജോര്‍ജെന്ന് പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട പ്രസ്‌ക്ലബില്‍ നടന്ന വിക്ടര്‍ ജോര്‍ജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഒരു മാതൃകയായിരുന്നു വിക്ടര്‍ ജോര്‍ജിന്റെ ജീവിതം. തന്റെ കര്‍മ രംഗത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ മാതൃക അനുകരണീയമാണെന്നും ഡയറക്ടര്‍ പറഞ്ഞു.
സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തക ര്‍ക്കായി ഹൈദരാബാദ് പഠനയാത്രയുടെ സ്മരണികയും ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല മാര്‍ത്തോമ കോളേജ് പൊളിറ്റിക്‌സ് വിഭാഗം മേധാവി ഡോ.മോഹന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.മണിലാല്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, സജിത് പരമേശ്വരന്‍, ജില്ലയിലെ മാധ്യമ പ്രവ ര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 1866/18)
- Log in to post comments