Post Category
ഐ ടി ഐ കൗണ്‍സലിംഗ്
കൂത്തുപറമ്പ് ഗവ.ഐ ടി ഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സലിംഗ് ജൂലൈ 17 ന് ഐ ടി ഐ യില്‍ നടക്കും. ഒ സി - 230 വരെ, ഒ സി വനിത - 190 വരെ, ഈഴവ - 240 വരെ, ഈഴവ വനിത - 210 വരെ, മുസ്ലീം - 220 വരെ, മുസ്ലീം വനിത - 200 വരെ, ഒ ബി എച്ച് - 240 വരെ, ഒ ബി എച്ച് വനിത - 200 വരെ ഇന്‍ഡക്സ് മാര്‍ക്കുള്ളവര്‍ രാവിലെ 9 മണിക്ക് നടക്കുന്ന കൗണ്‍സലിങ്ങിന് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷിതാവിന്റെ കൂടെ ഐ ടി ഐ യില്‍ ഹാജരാകണം. എല്‍ സി, ഓര്‍ഫന്‍, വികലാംഗര്‍, എസ് സി, എസ് ടി, ടി എച്ച് എസ്, ജെസിബി, ഒ ബി എക്സ് എന്നീ കാറ്റഗറിയില്‍പെട്ട മുഴുവന്‍ അപേക്ഷകരും ഹാജരാകണം.
date
- Log in to post comments