Skip to main content

കനോലികനാൽ‍ വൃത്തിയാക്കൽ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും

 

ചാവക്കാട്  മത്തിക്കായല്‍, കനോലികനാല്‍ എന്നിവ വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള നടപടികളും 
പുളിച്ചിറക്കെട്ട്, പൂക്കുളം എന്നിവയുടെ നവീകരണവും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാൻ തീരുമാനം. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്തിന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എൻ കെ അക്ബറിന്‍റെ എം.എല്‍.എയുടെ സ്പെഷ്യല്‍ ഡെവലപ്പമെന്‍റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം അടങ്കല്‍ തുകയായും നഗരസഭ സെക്രട്ടറിയെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായും തീരുമാനിച്ചു. കുമാര്‍ എ.യു.പി സ്കൂളില്‍ കിച്ചണ്‍ ഷെഡ് നിര്‍മ്മിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിനും ധാരണയായി. എം.എല്‍.എ യുടെ സ്പെഷ്യല്‍ ഡെവലപ്പമെന്‍റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അടങ്കല്‍ തുകയായും നഗരസഭ സെക്രട്ടറിയെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായും തീരുമാനിച്ചു. പുത്തന്‍കടപ്പുറം ഹിമായത്തുല്‍ ഇസ്ലാം എല്‍.പി സ്കൂളില്‍ കിച്ചണ്‍ ഷെഡ് നിര്‍മ്മിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിനും തീരുമാനമായി. ചാവക്കാട് നഗരസഭ 23-ാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 92-ാം നമ്പര്‍ അങ്കണവാടിക്ക്  എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ  കെട്ടിടം പണിയുന്നതിന് ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി അനുവദിച്ച് കിട്ടുന്നതിന്  കത്ത് അയക്കുന്നതിന് യോഗം തീരുമാനിച്ചു. 

നഗരസഭ ഓഫീസ് കെട്ടിടത്തിലെ മൂന്നാം നിലയിലെ എന്‍.വി സോമന്‍ സ്മാരക ഹാളിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 82 ലക്ഷം രൂപയായും സര്‍വ്വീസ് ലിഫ്റ്റ്, പാസഞ്ചര്‍ ലിഫ്റ്റ്, സ്റ്റീല്‍ സ്ട്രക്ച്ചര്‍ വര്‍ക്ക് എന്നിവയ്ക്കായി 75 ലക്ഷം രൂപയായും സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് എന്ന സ്ഥാപനം സമര്‍പ്പിച്ച എസ്റ്റിമേറ്റുകള്‍ അംഗീകരിച്ചു. ചാവക്കാട് നഗരസഭ 22-ാം വാര്‍ഡിലെ സഫ്ദര്‍ ഹഷ്മി ബൈലൈന്‍ റോഡിന് ഡെല്ലി അപ്പുകുട്ടന്‍ റോഡ് എന്ന് നാമകരണം ചെയ്യും.ചാവക്കാട് നഗരസഭയില്‍ അമൃത് 2 പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പദ്ധതി ആസൂത്രണം, നിര്‍വ്വഹണം എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നതിനുമായി നഗരസഭ ചെയര്‍പേഴ്സണ്‍ അധ്യക്ഷയായ 11 അംഗ അമൃത് 2 കോര്‍ കമ്മിറ്റി രൂപീകരിച്ചു.

date