Skip to main content

കൊടകര ബ്ലോക്ക് അങ്കണവാടി പ്രവേശനോത്സവഗാനം പ്രകാശനം ചെയ്തു

 
കൊടകര ബ്ലോക്ക് അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കൊടകര ഐ സി ഡി എസ്, കൊടകര അഡീഷണൽ ഐ സി ഡി എസ് എന്നിവ സംയുക്തമായി തയ്യാറാക്കിയ പ്രവേശനോത്സവഗാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് പ്രകാശനം ചെയ്തു. പ്രവേശനോത്സവ ഗാനത്തിന് കൃഷ്ണൻ സൗപർണിക രചനയും ഷാജു മംഗലൻ സംഗീതവും നൽകി. അങ്കണവാടി പ്രവർത്തകരായ അമ്പിളി ശിവരാജൻ, ഉമ്മുസൽ‍മത്ത്, എ എം സുജാത  എന്നിവരാണ് ഗാനം ആലപിച്ചത്. 

മറ്റത്തൂർ ചെട്ടിച്ചാൽ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിഷ ഹരിദാസ്, 
കൊടകര ബ്ലോക്ക് വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി ഫ്രാൻസിസ്, ഐ സി ഡി എസ്
ജില്ലാ പ്രോഗ്രാം ഓഫീസർ അംബിക കെ കെ, ശിശു വികസന പദ്ധതി ഓഫീസർ
നിഷ എം,  ഐസിഡിഎസ് സൂപ്പർവൈസർമാർ, അങ്കണവാടി പ്രവർത്തകർ, അങ്കണവാടി മോണിറ്ററിങ് ആൻഡ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

date