കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നസീമ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍്, പി.കെ. അബ്ദുറാന്‍ സ്വാഗതം ആശംസിച്ചു.
കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്മാന് മുജീബ് കേയംതൊടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ചന്ദ്രിക കൃഷ്ണന്, അസ്മ കെ.കെ, ജഷീര്‍ പള്ളിവയല്‍, മെമ്പര്‍മാരായ ഉഷാകുമാരി, ജോസ് പാറപ്പുറം, ഷിബു പോള്‍, എല്‍സി ജോര്‍ജ്ജ്, രാഘവന് സി, ലക്ഷ്മി കേളു, ആയിഷാബി, ഫൗസിയ ബഷീര്‍, അരുണ്‍ദേവ് സി.എ, ജോയന്റ്പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, സി.പി. ജോസഫ്, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജന) വിനോദ്കുമാര്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍, സലിം മേമന, പി.പി. ആലി, റസാഖ് കല്‍പ്പറ്റ, വിജയന് ചെറുകര എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിറിയക് ടി. കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കോംപ്ലക്സില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍.എസ്.ജി.ഡി. സബ് ഡിവിഷന് ഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, വനിതാ ശിശു വികസന പദ്ധതി ഓഫീസ്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നീ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
ചടങ്ങില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തുകളെയും ദേശീയ സമ്പാദ്യ പദ്ധതിയില്‍ ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരണവും കൂടുതല്‍ പുതിയ അക്കൗണ്ട് സ്വീകരണവും നേടിയ സി. ഷീലയെയും ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാഗമായി വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലെ കലാകാരന്മാര് അവതരിപ്പിച്ച മോഹിനിയാട്ടം, കൂടിയാട്ടം, നാടന്‍ പാട്ട് എന്നിവയും അരങ്ങേറി.
- Log in to post comments